Applications invited from candidates for the D Voc program in Polytechnic colleges

ഗവ പോളിടെക്‌നിക്‌ കോളേജുകളിൽ AICTE അംഗീകൃത ഡിപ്ലോമ ഇൻ വൊക്കേഷണൽ (D.Voc) കോഴ്‌സുകൾ ആരംഭിക്കുന്നു…

മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ തൊഴിൽ മേഖലയിലും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായുള്ള പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന 3 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇൻ വൊക്കേഷൻ അഥവാ D.Voc. കേരള സംസ്ഥാനത്തെ AICTE അംഗീകൃത ഗവ: പോളിടെക്‌നിക്‌ കോളേജുകളിൽ, കമ്മ്യൂണിറ്റി കോളേജ് എന്ന ആശയത്തിലൂടെ D Voc പ്രോഗ്രാമുകൾ സമൂഹത്തിലേക്ക് എത്തിക്കാനും അതിലൂടെ തൊഴിൽ നിപുണരാക്കാനുമായിട്ടാണ് ഡിപ്പാർട്ടമെന്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (DTE) ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 5 ഗവ: പോളിടെക്‌നിക്‌ കോളേജുകളിലാണ് AICTE അംഗീകാരമുള്ള D Voc കോഴ്‌സുകൾ പ്രാഥമിക ഘട്ടത്തിൽ ആരംഭിക്കുന്നത്.

സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷന്റെ (SBTE) നേതൃത്വത്തിൽ നടത്തുന്ന പരീക്ഷയും സർട്ടിഫിക്കേഷനുമുള്ള AICTE അംഗീകൃതമായ ഈ D.Voc കോഴ്‌സുകളുടെ പ്രായോഗിക പരിശീലനം,ഓരോ വർഷവും 6 മാസം ആ കോഴ്‌സുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ തന്നെ നേരിട്ടായിരിക്കും നടത്തുക. NSQF അംഗീകൃത പാഠ്യപദ്ധതി കൂടി ചേർത്തിണക്കിയിട്ടാണ് ഈ കോഴ്‌സുകൾ തയ്യാറാക്കിയിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളിൽ നേരിട്ട് പ്രായോഗിക പരിശീലനം നൽകുന്നത് കൊണ്ട് തന്നെ പ്രായോഗിക പരിജ്ഞാനം വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിക്കുന്നു. സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോടൊപ്പം കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ അംഗീകാരമുള്ള സ്കിൽ സെക്ടറുകൾ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

കോഴ്സ് കാലാവധി: 3 വർഷം

കോഴ്സ് ഫീസ്: Rs 37500 (പ്രതി വർഷം )

ക്ലാസ് സമയം: ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ

അർഹരായ വിദ്യാർത്ഥികൾക്ക് ഫെഡറൽ ബാങ്ക് സബ്‌സിഡി നൽകുന്നതാണ്..

കൂടുതൽ വിവരങ്ങൾക്:

http://www.polyadmission.org/dvoc
https://asapkerala.gov.in/?q=node/1363

എന്നീ ലിങ്കുകൾ സന്ദർശിക്കുക..